Official Website

അബൂദബി സ്​ഫോടനം: രണ്ട്​ ഇന്ത്യക്കാരടക്കം മൂന്നു മരണം

0 148

അബൂദബി: മുസഫയിൽ പെട്രോൾ ടാങ്കറുകൾക്ക്​ തീപ്പിടിച്ചുണ്ടായ സ്​തിങ്കളാഴ്ച രാവിലെയാണ്​ വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തും മുസഫയിൽ അഡ്‌നോക് സംഭരണ ​​ടാങ്കുകൾക്ക് സമീപവുമാണ്​ തീപിടിത്തമുണ്ടായത്​. മുസഫലിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐഡാക്​-3 ലാണ് സ്ഫോടനം നടന്നതെന്നും യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്​. ഡ്രോണുകൾ പോലുള്ള പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടിത്തത്തിന്​ കാരണമെന്ന്​ റിപ്പോർട്ടുകളുണ്ട്​.ഫോടനത്തിൽ മൂന്ന്​ മരണം സ്ഥിരീകരിച്ചു. രണ്ട്​ ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ്​ മരിച്ചത്​.

Comments
Loading...
%d bloggers like this: