റായ്പുര്‍ : മന്ത്രവാദിയുടെ വാക്കുകേട്ട് കുട്ടികളുണ്ടാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ചത്തീസ്ഗഢില്‍ സുര്‍ഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം.
ആനന്ദ് കുമാര്‍ യാദവ് എന്ന 35-കാരനാണ് മന്ത്രവാദിയുടെ വാക്കുകേട്ട് ജീവന് നഷ്ടമായത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആനന്ദ് കുമാറിനും ഭാര്യയ്ക്കും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. പലവിധ ചികിത്സകള്‍ ചെയ്തിട്ടും ഫലം കാണാതെ വന്നതോടെയാണ് ഇയാള്‍ മന്ത്രവാദിയെ സമീപിച്ചത്. കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങാനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് ഉടന്‍ ബോധരഹിതനായി നിലത്തുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
