Ultimate magazine theme for WordPress.

നൂറുമേനി കൊയ്യാൻ ഉത്തരപ്രദേശിൽ വിദ്യാർത്ഥിയെ ബലികഴിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സ്‌കൂളിന്റെ വിജയത്തിന് വേണ്ടി അധികാരികൾ ആഭിചാരക്രിയ നടത്തി രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപകര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് ദാരുണസംഭവം ഉണ്ടായത്. സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ‘ബലി’ നല്‍കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപം കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരനെ അവിടെ തന്നെ കഴുത്ത് ഞെരിച്ച്‌ കൊല്ലാന്‍ പ്രതികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

Sharjah city AG

Comments are closed.