സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിച്ചു
വാഷിംഗ്ടൺ:കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സഭാംഗവുമായ ജുവാന്‍ വര്‍ഗസ് യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ആന്ദ്രെ കാര്‍സണ്‍, ജെയിംസ് മക്ഗെവേണ് എന്നിവര്‍ പ്രമേയം പിന്തുണച്ചു.
