Ultimate magazine theme for WordPress.

അമേരിക്കയിൽ വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷം മരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇയാള്‍.

34 കാരനാണ് സ്റ്റീഫന്‍ ഹെര്‍മോണ്‍. തനിക്ക് 99 പ്രശ്നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് ബാധിച്ച ശേഷം ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. വെന്‍റിലേറ്റര്‍ പ്രവേശിപ്പിച്ച ശേഷവും വാക്സിന് വിരുദ്ധമായായിരുന്നു ഇയാളുടെ പ്രതികരണം. കാലിഫോര്‍ണിയയിലെ മതഗ്രൂപ്പുകളില്‍ സജീവമായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോര്‍ണിയയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായ വര്‍ധിക്കുകയാണ്. വാക്സിന്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ ഏറെയുമെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

Sharjah city AG

Comments are closed.