Ultimate magazine theme for WordPress.

റഷ്യയിൽ 22 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നുവീണു

മോസ്കോ : 22 ആളുകളുമായി സഞ്ചരിച്ച റഷ്യന്‍ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയില്‍ പർവ്വത പ്രദേശത്ത് തകർന്നുവീണു. അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരും മരിച്ചിരിക്കാമെന്നാണ് നിഗമനം.

ശനിയാഴ്ചയാണ് വച്ച്കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപമുള്ള ഒരു ബേസില്‍ നിന്നാണ് ചോപ്പര്‍ യാത്ര പുറപ്പെട്ടത്. പ്രാദേശിക സമയം 04:00 മണിയോടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ ഹെലികോപ്റ്റർ കണ്ടെത്തിയത്.

Sharjah city AG