Ultimate magazine theme for WordPress.

സുവിശേഷീകരണ ദൗത്യത്തിൽ ക്രിസ്തു ശിഷ്യർ ഉത്സുകരാകുക: ഡോ. വി ടി ഏബ്രഹാം

കോഴിക്കോട്: സുവിശേഷീ കരണം ക്രിസ്തു ശിഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ദൗത്യമാണെന്നും ആ ദൗത്യ പൂർത്തീകരണത്തിനായി ക്രിസ്തു ശിഷ്യർ ഉത്സുകരാകണമെന്നും അസംബ്ളീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോക്ടർ വി ടി ഏബ്രഹാം. കലാലയ സുവിശേഷീകരണത്തിൽ ഐസിപിഎഫിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനിയമാണെന്നും
അദ്ദേഹം കൂട്ടി ചേർത്തു.

ഇന്റർ കോളേജിയിറ്റ് പ്രെയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിൽ നടക്കുന്ന വിഷൻ- 2026 സമ്മേളനങ്ങളുടെ ഭാഗമായി കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിപിഎഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പ്രൊഫ. എം കെ ശാമുവേൽ അധ്യക്ഷത വഹിച്ചു.
ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോക്ടർ ജെയിംസ് ജോർജ് മുഖ്യ സന്ദേശം നൽകി. എയ്ഞ്ച്ലോസ് മ്യൂസിക് ടീം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഗാനങ്ങളുടെ പശ്ചാതല അവതരണം ബ്രദർ ടോണി ചൊവ്വൂക്കാരൻ നിർവഹിച്ചു. കലാലയങ്ങളിലെ ഇന്നത്തെ സാഹചര്യവും സ്ഥിതി വിവരങ്ങളെ സംബന്ധിച്ചും ബ്രദർ ഉമ്മൻ പി ക്ലമൻസൺ സംസാരിച്ചു.

പാസ്റ്റർമാരായ ബാബു ഏബ്രഹാം ( ഐ പി സി സെന്റർ മിനിസ്റ്റർ, കോഴിക്കോട്), നോബിൾ പി തോമസ് ( കേരള സ്റ്റേറ്റ് പ്രസിഡന്റ്, പി സി ഐ),
ജേക്കബ് മാത്യു ( മലബാർ റീജിയൻ പ്രസിഡന്റ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ),
ബിനു പി ജോർജ് ( നോർത്ത് സോൺ ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ് ), തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഐ സി പി എഫ് കേരള സ്റ്റേയ്റ്റ് മിഷൻ സെക്രട്ടറി ബ്രദർ ബോബു ഡാനിയൽ സ്വാഗതവും വിഷൻ -2026 പ്രോഗ്രാം കോർഡിനേറ്റർ ബ്രദർ വി വി അബ്രഹാം നന്ദിയും അറിയിച്ചു. ടി സി സോളമൻ, കെ കെ ജോയ്, വിപിൻ കെ യു,
പ്രിൻസ്. ടി, ഇവാ. സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.