ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു
ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനടിയില്‍ കുടുങ്ങിയ ഒരാളെ രക്ഷപെടുത്തി. കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹി സബ്ജി മണ്ഡി മേഖലയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. പൊലീസും ദുരന്തനിവാരണസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
