ബൈബിൾ വീക്ഷണങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച ഫിന്നിഷ് പാർലമെന്റ് അംഗവും മുൻ ആഭ്യന്തര സെക്രട്ടറിയുമായ ഡോ. പൈവി റസാനന്, വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്.
2019 ജൂൺ 17-ന്, സ്വവർഗരതിയെ പാപമാണെന്ന് പറഞ്ഞുകൊണ്ടുള്ള റോമർ 1:24-27 വാക്യങ്ങൾ ട്വീറ്റ് ചെയ്തതോടെയാണ് ഒരു ക്രിമിനൽ കുറ്റമായി ആരോപിക്കപ്പെടുന്നത്, തുടർന്ന് ഡോ. പൈവി റസാനൻ എഴുതിയ ഒരു ലഘുലേഖയും ഒരു റേഡിയോ അഭിമുഖവും ഡോ. പൈവി റസാനനെ നിയത്തിന്റെ പ്രതിക്കൂട്ടിലാക്കി. കഴിഞ്ഞ വർഷം നടത്തിയ വിചാരണയിൽ, അവർ കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും പ്രോസിക്യൂട്ടർ അപ്പീൽ നൽകിയതിനാൽ വീണ്ടും കോടതിയിൽ തിരികെ എത്തി.
“ബൈബിളിനെക്കുറിച്ച് എന്തുതന്നെയായാലും വിശ്വസിക്കാൻ ഒരാൾക്ക് അനുവാദമുണ്ട്, എന്നാൽ അത് ബാഹ്യമായി പ്രകടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.” എന്നാണ് വിചാരണയിൽ, പ്രോസിക്യൂട്ടർ വാദിച്ചുകൊണ്ടിരുന്നത്. എന്നാൽ ഫിൻലൻഡ് പാർലമെന്റ് അംഗമായ ഡോ. പൈവി റസാന്റെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ഹെൽസിങ്കി district കോടതി ഏകകണ്ഠമായി തള്ളുകയായിരുന്നു.