ശാരോൻ ഫെല്ലോഷിപ്പ് സംയുക്ത ആരാധനക്ക് അനുഗ്രഹ സമാപ്തി
അജ്‌മാൻ : ശാരോൻ ഫെല്ലോഷിപ്പ് ചർച് യു എ ഇ റീജിയനിലുള്ള സഭകളുടെ ഇരുപത്തി നാലാമത് സംയുക്ത ആരാധന ഡിസംബർ 11 -ആം തീയതി ഞായറാഴ്ച രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ അജ്‌മാൻ വിന്നേഴ്സ് ക്ലബ് ഹാളിൽ നടന്നു .
UAE റീജിയൻ സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ അധ്യക്ഷത വഹിച്ചു . അസ്സോസിയേറ്റ് കോഓർഡിനേറ്റർ പാസ്റ്റർ ജോൺസൻ ബേബി സങ്കീർത്തന ശുശ്രുഷ നടത്തി. UAE റീജിയൻ കോഓർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ നേതൃത്വം നൽകിയ തിരുവത്താഴ ശുശ്രുഷകൾക്കു ഷാർജ സെന്റർ ശുശ്രുഷകൻ പാസ്റ്റർ ഗിൽബെർട് ജോർജ് , പാസ്റ്റർ ഷിബു മാത്യു , പാസ്റ്റർ ബി. ജോർജ്കു ട്ടി എന്നിവരും വിവിധ എമിറേറ്റുകളിലുള്ള ശാരോൻ സഭാ ശുശ്രുഷകരും സഹ കാർമികത്വം വഹിച്ചു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ വീയപുരം ജോർജ്കുട്ടി അനുഗ്രഹീത വചന സന്ദേശം നൽകി .റീജിയൻ CEM പ്രസിഡന്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻറെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.
UAE ലുള്ള ശാരോൻ സഭകളിലുള്ള നൂറുകണക്കിന് വിശ്വാസികൾ കടന്നു വന്ന യോഗത്തിനു ശാരോൻ ഫെല്ലോഷിപ്പ് യു എ ഇ റീജിയൻ കമ്മിറ്റി അനുഗ്രഹീതമായ രീതിയിൽ ക്രമീകരണങ്ങൾ ചെയ്തു . ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ ഗായകസംഘം Bro.ഷോബിൾ ജോയിയുടെ നേതൃത്വത്തിൽ ആത്മീയ ഗാനങ്ങൾക്കു നേതൃത്വം നൽകി.
