പ്രഥമ മാധ്യമശില്പശാല ഒരുക്കങ്ങൾ ആരംഭിച്ചു
ഡൽഹി: ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷ(NICMA)ന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ മാധ്യമ ശില്പശാല 2022 ജനുവരി 13ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ \’ഇംപാക്ട്-2022\’ എന്ന പേരിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഡോ. ബാബു കെ വർഗീസ്(മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കും. NICMA ജനറൽ സെക്രട്ടറി പാസ്റ്റർ സുനു ടി ഡാനിയേൽ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. NICMA ജനറൽ കൗൺസിൽ നേതൃത്വം നൽകുന്ന ഈ ശില്പശാല മീറ്റിങ്ങിന് ഹിന്ദി പരിഭാഷയും ഉണ്ടായിരിക്കുന്നതാണെന്ന് NICMA മീഡിയ ടീം അറിയിച്ചു. ഇതിനകം തന്നെ ഉത്തരേന്ത്യൻ ക്രൈസ്തവർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയെടുക്കുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ന്യൂനപക്ഷപീഡനങ്ങൾക്കെതിരെ പ്രതികരിക്കുവാനും മറ്റ് സംഘടനകൾക്കൊപ്പം നിന്ന് പ്രത്യേകം ഇടപെടൽ നടത്തുവാനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു വരുന്നു.