ഫിലദൽഫിയ ഫെലോഷിപ് സഭയുടെ നവാപൂർ കൺവൻഷൻ നാളെ ആരംഭിക്കും
ഉദയപൂർ : ഫിലദൽഫിയ ഫെലോഷിപ് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സുപ്രസിദ്ധ നവാപൂർ കൺവെൻഷൻ നവംബർ 10 ബുധൻ മുതൽ 14 ഞായർ വരെ സൂമിലൂടെ ഈ വർഷവും നടത്തപ്പെടുന്നു. 41-മത് കൺവെൻഷനാണിത്.ഫിലഡെൽഫിയ സഭയുടെ രാജ്യാന്തര പ്രസിഡന്റ് റവ:ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് റവ പോൾ മാത്യുസ് അധ്യക്ഷത വഹിക്കും. സുപ്രസിദ്ധ സുവിശേഷകർ റവ ഡി. മോഹൻ, റവ. ഷിബു തോമസ് ഒക്കലഹോമ, റവ.പാപ്പി മത്തായി ലക്നൗ, റവ. റിച്ചാർഡ് ഹോവൽ, റവ. ജേക്കബ് മാത്യു ഫ്ലോറിഡ, റവ. സർവജിത്ത് ഹെർബർട്ട് എന്നിവർ ദൈവവചനം പ്രസംഗിക്കും. ഫിലഡെൽഫിയ ബൈബിൾ കോളേജ് ബിരുദദാനം ശുശ്രൂഷ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ: ഫിന്നി ഫിലിപ്പിന്റെ നേതൃത്വത്തിൽ 13 ശനിയാഴ്ച നാലരമണിക്ക് ആരംഭിക്കും.
രാവിലെ 8:45ന് ആരംഭിക്കുന്ന സമ്മേളനം 11:30 നും വൈകുന്നേരം 5:45 ന് ആരംഭിക്കുന്ന സമ്മേളനം രാത്രി 8:30 നും സമാപിക്കും
Zoom ID : 827 6249 9457
Passcode : 111
