Ultimate magazine theme for WordPress.

കശ്മീരില്‍ വന്‍ നുഴഞ്ഞു കയറ്റം; ഇന്ത്യന്‍ സൈന്യം, ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് ഭീകരരുടെ വന്‍ നുഴഞ്ഞു കയറ്റം. അതിര്‍ത്തിയില്‍ അുത്തിടെ ഉണ്ടായ ഏറ്റവും വലിയ നുഴഞ്ഞു കയറ്റം തടയാന്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി.

സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ നിരവധി ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാകിസ്ഥാനില്‍ നിന്നും ആറു ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പ്പെട്ടതെന്നും ഭീകരരുടെ സംഘത്തെ കണ്ടെത്താനുള്ള ശക്തമായ തെരച്ചില്‍ തുടരുകയാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. നുഴഞ്ഞു കയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനികനു പരിക്കേറ്റു.

അതേസമയം, നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കിയിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ഇത് ആദ്യമായാണ്.

Sharjah city AG
Leave A Reply

Your email address will not be published.