ചത്തീസ്ഗഡിൽ ശവസംസ്കാരം തടഞ്ഞു
ചത്തീസ്ഗഡിലെ ഒരു ഉൾഗ്രാമത്തിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യാ ദൈവസഭയിലുൾപ്പെട്ട വിശ്വാസിയുടെ ശവസംസ്ക്കാരം ഗ്രാമവാസികൾ തടഞ്ഞിരിക്കുന്നു. ഇന്നലെ പത്ത് മണിക്ക് നടക്കേണ്ടിയിരുന്ന ശുശ്രൂഷ ഇതുവരെ ചെയ്യുവാൻ സാധിക്കാതെ ദൈവദാസന്മാരും വിശ്വാസികളും ബുദ്ധിമുട്ടനുഭവിക്കുന്നു. പോലീസും മറ്റ് അധികാരികളും സ്ഥലത്തെത്തിയെങ്കിലും നിസഹായവസ്ഥയിലാണ്.
മിഷനറിയും ചത്തീസ്ഗഡ് ന്യൂ ഇന്ത്യാ ദൈവസഭാ സീനിയർ പാസ്റ്ററുമായ സണ്ണി വർഗ്ഗീസ് ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു. ഏറെ വർഷങ്ങളായി ആന്ധ്രാപ്രദേശ്, തെലുങ്കാന, ചത്തീസ്ഗഡ് എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മിഷനറി പ്രവർത്തനങ്ങളിൽ സജീവ സാനിദ്ധ്യമാണ് പാസ്റ്റർ സണ്ണി വർഗ്ഗീസ്.