Ultimate magazine theme for WordPress.

മാർപാപ്പയ്ക്ക് തപാലിൽ വെടിയുണ്ടകൾ അയച്ചതാര്? അന്വേഷണം ആരംഭിച്ച്‌ പോലീസ്:

മിലാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് തപാലിൽ വെടിയുണ്ടകൾ അയച്ച സംഭവത്തിൽ ഇറ്റാലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഫ്രാൻസിൽ നിന്നാണ് മുന്ന് വെടിയുണ്ടകൾ അയച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് വത്തിക്കാൻ.
പിസ്റ്റലിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള വെടിയുണ്ടകൾ മാർപാപ്പയ്ക്ക് ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഉത്തര ഇറ്റലിയിലെ മിലനിലെ താപാൽ ജീവനക്കാരാണ് താപാലിൽ എത്തിയ വെടിയുണ്ടകൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിന് കൈമാറുകയും ചെയ്തു.

വെടിയുണ്ടകൾ വന്ന കവറിൽ വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാമർശവും രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം എന്ന വിലാസം കൈകൊണ്ട് ആണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പേന ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സന്ദേശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ പ്രതികരണം നടത്താനില്ലെന്ന നിലപാടിലാണ് വത്തിക്കാനുള്ളത്. ജൂലൈയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ വിശ്രമത്തിലാണ്. വൻകുടൽ സംബന്ധമായ രോഗത്തെ തുടർന്നാണ് മാർപാപ്പയെ റോമിലെ ഗെമല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 84കാരനായ മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വത്തിക്കാൻ വക്താവ് ബ്രൂണി മുൻപ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ സ്ലോവക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG