Ultimate magazine theme for WordPress.

കൊവിഡ് ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതത്തിനു സാധ്യത

കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കൊവിഡ് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

കൊവിഡിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളില്‍ അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തിയതായി സ്വീഡനിലെ ഉമിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഓസ്വാള്‍ഡോ ഫൊന്‍സെക്ക റോഡ്രിഗസ് പറഞ്ഞു.

കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് എത്ര പ്രധാനമാണെന്ന് പുതിയ ഫലങ്ങള്‍ കാണിക്കുന്നുയെന്നും പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള പ്രായമായവര്‍ ഉടന്‍ തന്നെ കുത്തിവയ്പ്പ് എടുക്കണമെന്നും ഓസ്വാള്‍ഡോ പറഞ്ഞു.

Sharjah city AG