മുണ്ടക്കയം ബസ്സ് സ്റ്റാൻഡിൽ വൻ തീപിടുത്തം
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ്റ്റാൻ്റിനുള്ളിലെ സിറ്റി ഗാർമെന്റ്സ് , ടൗൺ ബേക്കറി എന്നീ സ്ഥാപനങ്ങൾ പൂർണമായും തീപിടുത്തത്തിൽ നശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. സിറ്റി ഗാർമെന്റ്സിനുള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു. ഇതോടെ തീ ആളിക്കത്തി. നിമിഷനേരം കൊണ്ട് സമീപസ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു.സിറ്റി ഗാർമെന്റ്സിലെ വസ്ത്രങ്ങളും ബേക്കറിയിലെ സാധനങ്ങളും തീയിൽ കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളി, ഈരറ്റുപേട്ട, പീരുമേട് ഫയർ ഫോഴ്സ്, മുണ്ടക്കയം പൊലീസ് എന്നിവർ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി.
തീ പിടിത്തത്തിന് ഷോർട് സർക്യൂട്ട് കാരണമാണെന്നാണ് പ്രഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വഷണം നടത്തിയ ശേഷം മാത്രമേ വ്യക്തമായ കാരണം പറയാനാകൂവെന്ന് മുണ്ടക്കയം സി ഐ ഷൈൻകുമാർ പറഞ്ഞു
