യൂറോപ്പ്യൻ യൂണിയൻ രാജ്യാന്തര സ്കോളർഷിപ്പ് നേടി സ്റ്റെഫി റെജി
വടക്കഞ്ചേരി: കൊച്ചിയിലെ ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ്ങ് (സിഫെനറ്റ് ) ൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പൂർത്തിയാക്കിയ ശേഷം ഒരു ജോലിക്ക് വേണ്ടി അപേക്ഷയുമായി പോയ സ്റ്റെഫിയെ തേടിയെത്തിയത് 45 ലക്ഷം രൂപയുടെ രാജ്യാന്തര സ്കോളർഷിപ്പ്. വടക്കഞ്ചേരി ദി പെന്തെക്കോസ്ത് മിഷൻ സഭാംഗങ്ങളായ മുക്കൂട്ടുതറ വീട്ടിൽ റെജി മാത്യൂവിൻ്റെയും സുനിതയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി റെജി.
രാജ്യാന്തര തലത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിനാണ് സ്റ്റെഫി അർഹയായത്. 49,000 യൂറോ (44.5 ലക്ഷം) രൂപയാണ് തുക. കൂടാതെ മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
എം എസ് സി അക്വാകൾചറൽ കോഴ്സ് പംനത്തിനാണ് സ്റ്റെഫി വിദേശത്ത് പോകുന്നത്.
യൂറോപ്പിലെ നാലു രാജ്യങ്ങളിലായി രണ്ടു വർഷം പഠനവും പിന്നീട് രണ്ടു വർഷത്തിനുള്ളിൽ ഗ്രീസ്, ഫ്രാൻസ്, നെതർലൻഡ് എന്നീ രാജ്യങ്ങളിലും ഓരോ സെമസ്റ്റർ വീതം പഠിക്കും.
രാജ്യത്ത് സ്റ്റെഫിയൊടൊപ്പം മറ്റൊരാൾക്കുകൂടെ മാത്രമാണ് യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ് ലഭിച്ചത്.
പിതാവ് റെജി മാത്യൂ ദോഹയിൽ ഓയിൽ കമ്പനിയിലും മാതാവ് സുനിത കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം നേഴ്സിങ്ങ് ഓഫീസറുമാണ്. സഹോദരങ്ങൾ: ജെസി ജെറിൻ, ജോയൽ ( എഞ്ചിനിയറിങ് വിദ്യാർഥി, രാജഗിരി കോളേജ്). സഹോദരി ഭർത്താവ്. ജെറിൻ ( സൗദി).
