ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി എം.വർഗീസ് നിത്യതയിൽ
തൃശൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും തൃശൂർ (N) സെൻ്റർ മുൻ ശുശ്രൂഷകനുമായ വീയപുരം മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ മോൻസി എം.വർഗീസ് (75) ഇന്നു രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം (N), ചങ്ങനാശേരി (E), ചെന്നൈ, ആൻഡമാൻസ് എന്നീ സെൻ്ററുകളിലെ വിവിധ സഭകളിൽ പാസ്റ്ററായിരുന്നു. ആൻഡമാൻസ് സെൻ്ററിൻ്റെ ചുമതലയും ചെങ്ങന്നൂർ, ചങ്ങനാശേരി സെൻ്ററുകളുടെ വൈസ് പ്രസിഡൻ്റ് ചുമതലയും നിർവഹിച്ചിട്ടുണ്ട്. സഭയുടെ സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററികളിൽ നേരത്തെ അംഗമായിരുന്നിട്ടുണ്ട്.
ഭൗതികശരീരം പരുമല ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഭാര്യ: സാറാമ്മ (കുഞ്ഞുമോൾ). മക്കൾ: പ്രെയ്സി (മുംബൈ), ബ്ലെസി, നിസി (ബഹ്റൈൻ), ഗോഡ്ലി (യുഎസ്).മരുമക്കൾ: ഫിലിപ്പ് സാമുവൽ (മേൽപ്പാടം), ബെൻസൺ തെങ്ങുംപള്ളിൽ (കുമ്പനാട്), മാത്യു (കറ്റാനം), സിമി (പെണ്ണുക്കര).
ആലപ്പുഴ (E) സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദരപുത്രനാണ്.
വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
