Ultimate magazine theme for WordPress.

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ നാളെ മുതൽ

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജൂൺ 11, 12 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7.00 മുതൽ 8.30 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോമോൻ ജോൺ, പി.വി. ജയിംസ് എന്നിവർ അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ഷാജി ഡാനിയൽ ( ഹൂസ്റ്റൺ), പോൾ ഗോപാലകൃഷ്ണൻ കൊച്ചറ എന്നിവർ ദൈവവചനം പ്രസംഗിക്കും. ഈസ്റ്റ് സെന്റർ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നതായിരിക്കും.
സൂം ID: 8579 358 5426
പാസ്കോഡ്: 273040

Sharjah city AG