കൊട്ടാരക്കര : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ ഡിസംബർ 10 മുതൽ 13 വരെ വാളകം പാലസ് മൗണ്ടിലെ ഡയോസിഷൻ സെന്ററിൽ നടക്കും. പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ സഭാ സെക്രട്ടറി സജി മാത്യു, റവ. ബിജു തോമസ് ബാംഗ്ലൂർ, ജോർജ് ഫിലിപ്പ്, ഷാർലെറ്റ് പി. മാത്യു എന്നിവർ ധ്യാനപ്രസംഗം നടത്തും.
ഡിസംബർ 10, 11 തീയതികളിൽ വൈദികർ, സുവിശേഷകർ, സേവിനിമാർ എന്നിവർ പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസും, 12-ന് രാവിലെ 10 മണിക്ക് യുവജന സമ്മേളനവും നടക്കും. സമാപന ദിവസമായ ഡിസംബർ 13-ന് രാവിലെ 8 മണിക്ക് തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഡിസംബർ 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളുടെ സംയുക്ത ആരാധനയും ആത്മീയ സംഗമവും നടക്കുമെന്ന് ഡയോസിഷൻ സെക്രട്ടറി റവ. ടോണി തോമസ്, ജനറൽ കൺവീനർ ജി. ശാമുവേൽകുട്ടി എന്നിവർ അറിയിച്ചു.

Comments are closed.