തിരുവല്ല: 74-ാമത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന ആരംഭിച്ചു. നവംബർ 23 തിങ്കൾ മുതൽ 27 വെള്ളി വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹെഡ്ക്വാർട്ടേഴ്സിലാണ് യോഗങ്ങൾ നടക്കുന്നത്.
ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8 വരെയുമാണ് പ്രാർത്ഥനാ സമയം. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് യോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, സജു പാപ്പച്ചൻ, ജോജു തോമസ്, ജോൺ കെ. മാത്യു, ബാബു എസ്. സാം, എ.വൈ. തോമസ്, ബിജു ജോർജ്ജ്, ജോമോൻ ജെ, സുമേഷ് വി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബി ബഥനി ഗാന ശുശ്രൂഷ നിർവ്വഹിക്കും.

Comments are closed.