ആരോപണമല്ല, തെളിവ് പുറത്തുവിടൂ; ബിജെപി നേതാവിനെ വെല്ലുവിളിച്ച് ക്രിസ്ത്യൻ കൗൺസിൽ; മിഷനറി സ്ഥാപനങ്ങൾ രാജ്യവിരുദ്ധമെന്ന് ബിജെപി
കൊൽക്കത്ത: ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിലും മതപരിവർത്തനത്തിലും ഏർപ്പെടുന്നുവെന്ന പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയുടെ ആരോപണത്തിനെതിരെ നാഷണൽ ക്രിസ്ത്യൻ കൗൺസിൽ രംഗത്ത്.
ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും ബന്ധപ്പെട്ട സ്കൂളുകളുടെയും കോളേജുകളുടെയും പേരുകൾ വെളിപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പൊതുആരോപണങ്ങൾ വർഗീയ ധ്രുവീകരണത്തിനും ഗുരുതര പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ സ്വന്തം മതവിശ്വാസം ഉപേക്ഷിക്കാതെ പഠിക്കുന്നുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. ഒരു മതസമൂഹത്തെയും അവരുടെ സ്ഥാപനങ്ങളെയും ഒന്നടങ്കം സംശയത്തിന്റെ നിഴലിലാക്കരുതെന്നും ആവശ്യപ്പെട്ടു.

Comments are closed.