തിരുവനന്തപുരം: പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന്റെ 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 14 വരെ തിരുവനന്തപുരം പാളയത്തുള്ള ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിംഗിലെ പി.എം.ജി. ചർച്ച് ഹാളിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പി.എം.ജി. ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോ ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രധാന യോഗങ്ങളിൽ പാസ്റ്റർ എം.എ. ജോൺ, പാസ്റ്റർ രാജൻ തോമസ്, പാസ്റ്റർ ആർ.സി. കുഞ്ഞുമോൻ, പാസ്റ്റർ ജി.ജെ. അലക്സാണ്ടർ എന്നിവർ ദൈവവചനം പ്രസംഗിക്കും.
പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി. ശാമുവേൽ, പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ പ്രീത് ഗിൽ, പാസ്റ്റർ റ്റി.എം. കോശി, പാസ്റ്റർ കെ.വി. തോമസ് കുട്ടി, പാസ്റ്റർ ജോൺ ജോർജ് എന്നിവർ പ്രസംഗിക്കുകയും, പി.എം.ജി.സി. മ്യൂസിക് ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. യോഗങ്ങൾ സി.ജി.എൻ ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Comments are closed.