നവംബർ 19 മുതൽ 22 വരെ ചെമ്മന്തൂർ റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിലാണ് യോഗങ്ങൾ നടക്കുന്നത്
പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ വാർഷിക കൺവെൻഷൻ ഇന്ന് നവംബർ 19 മുതൽ 22 ഞായർ വരെ പുനലൂർ ചെമ്മന്തൂർ റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45-ന് സുവിശേഷ പ്രസംഗവും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7-ന് വേദപാഠം, 9.30-ന് പൊതുയോഗം, വൈകിട്ട് 3-നും രാത്രി 10-നും കാത്തിരിപ്പ് യോഗം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 3-ന് പ്രത്യേക യുവജന മീറ്റിംഗ് നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും, സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
ഞായറാഴ്ച രാവിലെ 9-ന് പുനലൂർ സെന്ററിലെ 16 പ്രാദേശിക സഭകളുടെയും കൊട്ടാരക്കര സെന്ററിലെ തിരുവഴി, ഇളമ്പൽ എന്നീ പ്രാദേശിക സഭകളുടെയും സംയുക്ത സഭായോഗത്തോടെ സെന്റർ കൺവെൻഷൻ സമാപിക്കും.

Comments are closed.