Ultimate magazine theme for WordPress.

‘റീജോയ്സ് സ്കോട്ട്ലൻഡ് 2026’ സുവിശേഷ സംഗീതസായാഹ്നം നവംബർ 20-ന് ഗ്ലാസ്ഗോയിൽ

 

ഗ്ലാസ്ഗോ : സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ ചർച്ച് ഓഫ് ഗോഡിന്റെയും ലാനാർക്ക്ഷയർ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘റീജോയ്സ് സ്കോട്ട്ലൻഡ് 2026’ സുവിശേഷ സംഗീതസായാഹ്നം നവംബർ 20 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6:30 മുതൽ ഗ്ലാസ്ഗോയിലെ ബെർഗെഡി പ്രദേശത്തുള്ള വേദിയിലാണ് സംഗീതസംഗമം ക്രമീകരിച്ചിരിക്കുന്നത്.

ആരാധനയിലൂടെയും സുവിശേഷ സംഗീതത്തിലൂടെയും വിശ്വാസികൾക്ക് ആത്മീയ കൂട്ടായ്മയും ദൈവസാന്നിധ്യത്തിലുള്ള അനുഭവവും പങ്കുവെക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കോട്ട്ലൻഡിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികൾക്ക് ഒരുമിച്ചുകൂടാനും സംഗീതശുശ്രൂഷയിൽ പങ്കുചേരാനുമുള്ള മികച്ച അവസരമായിരിക്കും ഈ സംഗമം.

ഡോ. ടോം ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ് സംഗീതാരാധനയ്ക്ക് നേതൃത്വം നൽകുന്നത്. ഗാനങ്ങളിലൂടെയും ആരാധനയിലൂടെയും സുവിശേഷ സന്ദേശം പങ്കുവെക്കുന്ന പ്രത്യേക സംഗീതശുശ്രൂഷ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. ബെർഗെഡി റെയിൽവേ സ്റ്റേഷന് സമീപം നടക്കുന്ന പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ വർഗീസ് തോമസുമായി (07723621528) ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.