Ultimate magazine theme for WordPress.

മതംമാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; രംഗറെഡ്ഡിയിൽ ക്രൈസ്തവ യുവതികൾക്ക് നടുറോഡിൽ മർദ്ദനം

ഹൈദരാബാദ്: രംഗറെഡ്ഡി ജില്ലയിലെ അൽമാസ്ഗുഡയിൽ രണ്ട് ക്രൈസ്തവ യുവതികളെ മർദ്ദിച്ച കേസിൽ ലക്ഷ്മി നാരായണയെയും ശശിവർധനെയും പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് വഴിവച്ചു. കുട്ടികൾക്ക് ചോക്ലേറ്റ് നൽകി മതപരിവർത്തനത്തിന് ശ്രമിച്ചെന്നായിരുന്നു സംഘത്തിന്റെ ആരോപണം.

ആരോപണം നിഷേധിച്ച യുവതികളെ സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ കാണാം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

അറസ്റ്റിന് പിന്നാലെ മീർപേട്ട് പോലീസ് സ്റ്റേഷന് മുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തി. ഇരുവിഭാഗങ്ങൾ ഒരേസമയം ഒത്തുകൂടിയതോടെ സ്ഥലത്ത് വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

Sharjah city AG

Comments are closed.