ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്ത് ഇന്റർ-ചർച്ച് കമ്മ്യൂണിറ്റിയുടെ (EPIC) ആഭിമുഖ്യത്തിൽ ഒന്നാമത് സംയുക്ത പെന്തക്കോസ്ത് കൺവെൻഷൻ ഡിസംബർ 11, 12, 13 തീയതികളിൽ നടക്കും. ഇരവിപേരൂർ ടി.കെ റോഡിലുള്ള പൊടിപ്പാറ ജംഗ്ഷന് സമീപമാണ് ദിവസവും വൈകുന്നേരം കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
കൺവെൻഷനോടനുബന്ധിച്ച് ‘കർത്താവിനായി നാട്ടിലൊരു പാട്ട്’ എന്ന ശീർഷകത്തിൽ പ്രത്യേക സംയുക്ത ഗായകസംഘം അഥവാ ക്വയർ രൂപീകരിക്കുന്നുണ്ട്. ഇരവിപേരൂരിലോ സമീപ പ്രദേശങ്ങളിലോ ഉള്ള ഏതെങ്കിലും പെന്തക്കോസ്ത് സഭയിലെ അംഗങ്ങളായ, ഗാനാലാപന ശേഷിയുള്ള ദൈവമക്കളെ ക്വയറിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഗായകസംഘത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ നവംബർ 4-ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. Phone: 9495329381, 9447263341

Comments are closed.