Ultimate magazine theme for WordPress.

പഴയ കല്ലറകൾക്കു മുകളിൽ വീണ്ടും സംസ്കാരം; സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈദരാബാദിലെ സഭാ സംഘടനകൾ

ഹൈദരാബാദ്: ഓൾ സോൾസ് ഡേയ്ക്ക് മുന്നോടിയായി ഹൈദരാബാദിലെ ക്രൈസ്തവ സെമിത്തേരികളിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി പുതിയ ശ്മശാനഭൂമി അനുവദിക്കണമെന്ന് ക്രൈസ്തവ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരട്ടനഗരങ്ങളിലായി നിലവിലുള്ളത് പഴയ 13 സെമിത്തേരികളാണ്

പഴയ കല്ലറകൾക്കു മുകളിൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിക്കേണ്ട അവസ്ഥയാണെന്ന് ഭാരവാഹികൾ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാരായൺഗുഡ സെമിത്തേരിയിൽ മാത്രം മുപ്പതിനായിരത്തിലധികം മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നും നഗരത്തിലെ ജനസംഖ്യാവർധന സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്നും തെലങ്കാന ക്രിസ്ത്യൻ അസോസിയേഷൻ ചൂണ്ടിക്കാട്ടി

മുൻ സർക്കാരുകൾ സെമിത്തേരികൾക്കായി അനുവദിച്ച ഏക്കർ കണക്കിന് ഭൂമി ഇപ്പോഴും തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും സഭാ ഭാരവാഹികൾ ആരോപിച്ചു. ക്രൈസ്തവരുടെ പരമ്പരാഗത സംസ്കാരരീതികൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി പുതിയ ശ്മശാനഭൂമി അനുവദിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം

Sharjah city AG

Comments are closed.