Ultimate magazine theme for WordPress.

ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്രാർത്ഥനാ സംഗമം നവംബർ 1, 8 തീയതികളിൽ

ന്യൂഡൽഹി: 2026 നവംബർ 1, 8 തീയതികളിൽ പീഡിപ്പിക്കപ്പെടുന്ന സഭകൾക്കായി അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം ആചരിക്കാൻ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ രാജ്യത്തെ സഭകളോടും ക്രിസ്തീയ സംഘടനകളോടും വിശ്വാസികളോടും അഭ്യർത്ഥിച്ചു. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കുന്ന ക്രിസ്തുവിശ്വാസികൾക്കായി ഈ ഞായറാഴ്ചകളിൽ പ്രത്യേക സമയം വേർതിരിച്ചു പ്രാർത്ഥിക്കാനാണ് ഇ.എഫ്.ഐ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഇവാഞ്ചലിക്കൽ സഭകളുടെയും പ്രസ്ഥാനങ്ങളുടെയും ദേശീയ കൂട്ടായ്മയായ ഇ.എഫ്.ഐ, വേൾഡ് ഇവാഞ്ചലിക്കൽ അലയൻസിന്റെ ചാർട്ടർ അംഗം കൂടിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നവംബർ മാസത്തിൽ ആഗോളതലത്തിൽ ഈ പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചു വരുന്നത് ഡബ്ല്യു.ഇ.എ ആണ്. ഇന്ത്യയിൽ ഈ പ്രാർത്ഥനാ ദിനാചരണത്തിന് നേതൃത്വം നൽകുന്നത് ഇ.എഫ്.ഐ ആണ്.

Sharjah city AG

Comments are closed.