Ultimate magazine theme for WordPress.

വീട്ടിലെ കുരിശ് കണ്ട് അക്രമം: മിസിസിപ്പിയിൽ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു

മിസിസിപ്പി : മിസിസിപ്പിയിൽ വീടിന് മുന്നിലെ ആത്മീയ ബോർഡും കുരിശും കണ്ട് അതിക്രമിച്ച് കയറിയ അക്രമി നടത്തിയ വെടിവെപ്പിൽ എൺപത്തൊന്നു വയസ്സുകാരനായ ബോബി മക്ഗിൽ എന്ന ക്രൈസ്തവ വിശ്വാസി കൊല്ലപ്പെടുകയും, അക്രമി പിന്നീട് ജീവനൊടുക്കുകയും ചെയ്തു.

കിയോൺവില്ലെ ബാപ്റ്റിസ്റ്റ് സഭയിലെ സജീവ അംഗമായിരുന്ന ബോബി മക്ഗിൽ, ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അക്രമിയുടെ വെടിയേറ്റതെന്നും സംഭവത്തിന് പിന്നിൽ ആത്മീയ വിരോധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

മതവിശ്വാസത്തിലും ദൈവസ്നേഹത്തിലും ഉറച്ചുജീവിച്ച ദൈവഭക്തനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സഭാ നേതൃത്വവും കുടുംബാംഗങ്ങളും അനുസ്മരിക്കുകയും, അക്രമിയുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം തുടരുകയും ചെയ്യുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

Sharjah city AG

Comments are closed.