ആൽപാറ : ബൈബിൾ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വർഷന്തോറും നടത്തിവരുന്ന എൻറിച്ച്മെന്റ് ബൈബിൾ ക്വിസിന്റെ 18-ാം സീസൺ ഡിസംബർ 5-ന് ആർപ്പൂക്കര ഹെബ്രോൺ സഭയിൽ നടക്കും.
1 ശമുവേൽ, 2 ശമുവേൽ, മർക്കോസിന്റെ സുവിശേഷം, എഫെസ്യർ ലേഖനം എന്നീ ബൈബിൾ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
മത്സരത്തിൽ ട്രോഫിയും ക്യാഷ് പ്രൈസായി സമ്മാനമായി ലഭിക്കും. കൂടാതെ, മറ്റ് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. പ്രായപരിധിയില്ലാതെ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. സഭാ-സംഘടന വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈനായും ഓഫ്ലൈനായും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും

Comments are closed.