ലണ്ടൻ: മാനസിക സമ്മർദ്ദവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റൽ ബൈബിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പ്രമുഖ ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്ഫോമായ ‘യൂവേർഷൻ’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യൺ) ആളുകളാണ് യൂവേർഷൻ ബൈബിൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയാണ് ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ദൈവിക സംരക്ഷണം പ്രത്യേകം പ്രമേയമാകുന്ന സങ്കീർത്തനം 91 ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിശുദ്ധ ഗ്രന്ഥഭാഗം.
ജീവിതത്തിലെ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആളുകൾ തിരുവചനത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ് ഉപയോക്താക്കളുടെ വർദ്ധനവെന്ന് യൂവേർഷൻ സ്ഥാപകനും സി.ഇ.ഓയുമായ ബോബി ഗ്രൂൺവാൾഡ് (Bobby Gruenewald) വ്യക്തമാക്കി.

Comments are closed.