Ultimate magazine theme for WordPress.

ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി മസ്‌കറ്റിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ഒക്ടോബർ 17 മുതൽ

മസ്‌കറ്റ് ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി (സി.എഫ്.എ) മസ്‌കറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റിവൈവൽ മീറ്റിംഗ് ഒക്ടോബർ 17 മുതൽ 20 വരെ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനങ്ങളിൽ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് മുഖ്യപ്രഭാഷകനായി പങ്കെടുക്കും.

ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ആദ്യയോഗം. തുടർന്ന് ഒക്ടോബർ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 7.30 മുതൽ രാത്രി 10 വരെ യോഗങ്ങൾ നടക്കും.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ യോഗങ്ങൾ ഗാല ചർച്ച് ബോഷ് ഹാളിലും, ചൊവ്വാഴ്ചത്തെ സമാപനയോഗം ഗാല ചർച്ച് ഗുഡ് ഷെപ്പേർഡ് ഹാളിലും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും ഉണർവിനും പ്രാധാന്യം നൽകുന്ന സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ ക്ഷണിച്ചു.

Sharjah city AG

Comments are closed.