Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന തൃദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 2 മുതൽ

ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് പ്രാർത്ഥനാസംഗമം ഒരുക്കുന്ന ത്രിദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 2 മുതൽ 3 വരെ വൈകിട്ട് എട്ടു മുതൽ പത്ത് വരെയും നാലിന് വൈകിട്ട് അഞ്ചു മുതൽ 7:30 വരെയും (യു. എ. ഇ സമയം ) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ്,സമ റെസിഡൻസ് നിയർ അൽമുള്ള പ്ലാസ, ദുബായ് വച്ചു നടക്കും.

ഒക്ടോ. 4 ഞായർ രാവിലെ 8 മുതൽ 10 വരെ സെന്റ് പീറ്റേഴ്സ് ഹാൾ, സെന്റ് ലൂക്ക് ഹാൾ, റാസ് അൽ ഖൈമയിൽ പ്രാർത്ഥന ഉണ്ടായിരിക്കും. പാസ്റ്റർ ബിനോ തോമസ് ദൈവ വചനം ശ്രുശൂഷിക്കുകയും ചർച്ച് ക്വയർ ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.