Ultimate magazine theme for WordPress.

*ബീറ മിനിസ്ട്രിയുടെ വാർഷിക കൺവെൻഷനും ഗ്രാജുവേഷനും ഡൽഹിയിൽ നടക്കും*

ന്യൂഡൽഹി: ബീറ മിനിസ്ട്രിയുടെ ഡൽഹി റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ രണ്ടിന് ഡൽഹി ദ്വാരകയിലെ ഓപ്പറേഷൻ അഗാപ്പെ സെന്ററിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.

റവ. ഡോ. മാത്യു കുര്യൻ ആരംഭിച്ച ബീറ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഗ്രാജുവേഷനും, സുവിശേഷ ശുശ്രൂഷയ്ക്കായി സമർപ്പിതരായവരുടെ ഓർഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 3-ന് നടക്കും.

ഐ.എ.റ്റി.എ ഡയറക്ടർ റവ. ഡോ. സ്റ്റാലിൻ കെ. തോമസ്, റവ. ഡോ. അലക്സ് ജോൺ, റവ. ജിജി പോൾ തുടങ്ങി പ്രമുഖ ദൈവദാസന്മാർ ചടങ്ങിൽ പങ്കെടുക്കും.

Sharjah city AG

Comments are closed.