വാഷിംഗ്‌ടൺ : സാംസ്കാരിക മാറ്റങ്ങൾക്കനുസരിച്ച് ബൈബിളിലെ ചില സത്യങ്ങൾ കാലഹരണപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ അമേരിക്കയിൽ വർദ്ധനവുണ്ടായതായി ലൈഫ്‌വേ റിസർച്ച് നടത്തിയ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.
വയസ്സ് കുറയുന്തോറും ഇത്തരം ചിന്തകൾ കൂടുതലാണെന്നും, പതിനെട്ടിനും ഇരുപത്തൊൻപതിനും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേരും സാംസ്കാരിക മാറ്റങ്ങൾ ബൈബിൾ സത്യങ്ങളെ പഴയതാക്കുന്നുവെന്ന് കരുതുന്നവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ ബൈബിൾ വായന വർദ്ധിക്കുന്നുണ്ടെങ്കിലും വചനത്തിന്റെ പൂർണ്ണ കൃത്യതയിൽ സംശയം പ്രകടിപ്പിക്കുന്ന സഭാംഗങ്ങളെ ദൈവവചനത്തിന്റെ ശാശ്വത സത്യത്തിലേക്ക് ആഴത്തിൽ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സഭാ നിരീക്ഷകർ വിലയിരുത്തുന്നു.

Comments are closed.