Ultimate magazine theme for WordPress.

*21-ാമത് മാഞ്ചസ്റ്റർ മഹാനയിം ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ഒക്ടോബർ 9 മുതൽ നടക്കും*

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ മഹാനയിം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 21-ാമത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ നടക്കും. സ്റ്റോക്ക്പോർട്ടിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി വിവിധ ആത്മീയ യോഗങ്ങളും ആരാധനാ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.

മഹാനയിം ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ പ്ര. ബിജു ചെറിയാൻ സമ്മേളനത്തിന് നേതൃത്വം നൽകും. പാസ്റ്റർ ഷാജി എം. പോൾ മുഖ്യാതിഥിയായി ശുശ്രൂഷിക്കും. ഇമ്മാനുവൽ കെ.ബി. ആരാധനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. മാഞ്ചസ്റ്ററിന് പുറമെ യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും.

ടെൽഫോർഡ്, കീഗ്ലി, ബേൺലി, ലുഡ്‌ലോ, ഷ്രൂസ്ബറി, പ്രസ്റ്റൺ, ബോൾട്ടൺ, ക്രൂ, ബ്രാഡ്‌ഫോർഡ്, വാറിംഗ്ടൺ, ബാംഗോർ, ഡൊൾഗെല്ലു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ സംബന്ധിക്കും. കൺവെൻഷന്റെ അനുഗ്രഹത്തിനായി എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.