ഫെയ്ത്ത് മാൾട്ട പെന്തക്കോസ്ത് ചർച്ചിൽ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ
മാൾട്ട : മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കും.
മാൾട്ട : മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കും. പൗളയിലെ MCAST യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഹാളിൽ വൈകീട്ട് 6.30 മുതലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യു.എസ്.എയിൽ നിന്നുള്ള പാസ്റ്റർ ഷിബു തോമസ് ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ യൂത്ത് & ഫാമിലി മീറ്റിംഗുകൾ ലൂവയിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 20 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്ന് ദിവസത്തെ വാർഷിക കൺവെൻഷന് സമാപനമാകും. ആത്മീയ കൂട്ടായ്മകൾക്ക് പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ അരുൺ എന്നിവർ നേതൃത്വം നൽകും.

Comments are closed.