അടിമാലി: ക്രൈസ്തവ വിഭാഗവും പ്രത്യേകിച്ച് പെന്തക്കോസ്ത് സമൂഹവും നേരിടുന്ന പീഡനങ്ങൾക്കും നീതിനിഷേധങ്ങൾക്കും നിയമപരമായ ഇടപെടലുകളിലൂടെ ശക്തമായ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ഐക്യവേദി ദേവികുളം താലൂക്ക് പ്രവർത്തക സമ്മേളനം സെപ്റ്റംബർ 8ന് ചൊവ്വാഴ്ച നടക്കും.ഉച്ചയ്ക്ക് 2ന് അടിമാലി ചർച്ച് ഓഫ് ഗോഡ് ഹാളിൽ (മെറീന പാർക്ക്) നടക്കുന്ന സമ്മേളനത്തിൽ ദേവികുളം താലൂക്കിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ഭാരവാഹികളായ പാസ്റ്റർ ജയ്സൺ ഇടുക്കി, റവ. ജോണിച്ചൻ ഡി., സുവി. സജിമോൻ എ.സി., പാസ്റ്റർ എ.എം. ലാലു എന്നിവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകും.അടിമാലി മേഖലയിലെ സീനിയർ പാസ്റ്റർമാർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അവകാശ സംരക്ഷണം, നിയമപരമായ ഇടപെടലുകൾ, സഭകൾ തമ്മിലുള്ള ഐക്യം എന്നിവ സമ്മേളനത്തിൽ ചർച്ചയാകും.ക്രൈസ്തവ വിഭാഗത്തിലെ വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Comments are closed.