ഗ്വെൽഫ്, ഒന്റാറിയോ: ദി എക്സാൾട്ടേഡ് ചർച്ച് സംഘടിപ്പിക്കുന്ന “എക്സാൾട്ട് 2026” വാർഷിക സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിൽ ഗ്വെൽഫിൽ നടക്കും. പാസ്റ്റർ അനീഷ് തോമസ് സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായിരിക്കും.
സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.45 വരെയുമാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഗ്വെൽഫിലെ 7368 Wellington County Road 30, Guelph, Ontario-യിലുള്ള ദി എക്സാൾട്ടേഡ് ചർച്ചിലാണ് സമ്മേളനം നടക്കുന്നത്.
ക്രൈസ്തവ വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments are closed.