Ultimate magazine theme for WordPress.

വെനസ്വേലയിൽ അഞ്ച്  വർഷത്തെ തടവിന് ശേഷം  ബിഷപ്പ് മോചിതനായി

*:

 

വെനസ്വേല : വെനസ്വേലയിലെ ‘റോഡിയോ III’ ജയിലിൽ അഞ്ച് വർഷത്തിലധികം നീണ്ട അനധികൃത തടവറയ്ക്കും ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ശേഷം ബിഷപ്പ് ഡോ. ജിൽമാൻ റെഡ് ജുറാഡോ ഫാർഫാൻ മോചിതനായി. 2021 ജൂലൈ 31-ന് വ്യാജ വിവരങ്ങൾ നൽകി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തിനെതിരെ ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഭരണകൂടം ആരോപിച്ചിരുന്നത്.

സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ബിഷപ്പിന്റെ പ്രവർത്തനങ്ങൾ ഭരണകൂടത്തെ അട്ടിമറിക്കാനാണെന്ന വ്യാജ ആരോപണമായിരുന്നു അധികൃതർ ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ഒന്നുമില്ലാതെ വർഷങ്ങളോളം വിചാരണ നീട്ടിക്കൊണ്ടുപോകുകയും കേസ് ഫയലുകൾ മാസങ്ങളോളം മറച്ചുവെക്കുകയും ചെയ്തു. നഖങ്ങൾ പിഴുതെടുക്കലും കറന്റ് അടിപ്പിച്ചുള്ള പീഡനങ്ങളും കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും, മനുഷ്യാവകാശ സംഘടനയായ ‘ഫോറോ പെനൽ’ നടത്തിയ ഇടപെടലുകളിലൂടെ ഓഗസ്റ്റ് 14-ന് അദ്ദേഹമുൾപ്പെടെ 81 രാഷ്ട്രീയ തടവുകാർ മോചിതരാവുകയായിരുന്നു.

Sharjah city AG

Comments are closed.