ഉമ്മുൽ ഖുവൈൻ ∙ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് SIAG, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിൽ വച്ച് അനുഗ്രഹമായി നടന്നു. 200-ലധികം കുട്ടികളും യുവജനങ്ങളും പങ്കെടുത്ത പരിപാടി എല്ലാ അർത്ഥത്തിലും വിജയകരമായിരുന്നു.
“വളരുക, ബന്ധപ്പെടുക, പ്രതിജ്ഞാബദ്ധരാവുക” (Grow · Connect · Commit) എന്ന ആശയത്തിൽ ക്രമീകരിച്ച റിട്രീറ്റിൽ, 11 വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള കിഡ്സ് സെഷനും 12 വയസ്സു മുതൽ മുകളിലേക്കുള്ളവർക്കായുള്ള യൂത്ത് സെഷനും പ്രത്യേകം നടന്നു. ഇമ്മാനുവേൽ എജി ദുബായ് പാസ്റ്ററായ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ കൗൺസിലറായ ബ്ര. ക്രിസ്റ്റി ചെറിയാൻ, ഐസിപിഎഫ് സ്റ്റാഫ് വർക്കർ ബ്ര. നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി ക്ലാസുകൾ നയിച്ചു.
വചനാധിഷ്ഠിതമായ പഠനക്ലാസുകൾക്കൊപ്പം ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സ്തുതി ആരാധന എന്നിവയും റിട്രീറ്റിന്റെ ഭാഗമായി. കുട്ടികളെയും വിദ്യാർത്ഥികളെയും ആത്മീയമായി പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതത്തിൽ ദൈവിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ പ്രചോദിപ്പിക്കുന്നതിനും റിസോഴ്സ് പേഴ്സൺമാരുടെ സന്ദേശങ്ങൾ സഹായകമായി. “Be transformed. Be equipped. Be a difference” എന്ന സന്ദേശം ഉൾക്കൊണ്ട് കുട്ടികൾ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് പരിപാടിയിൽ പങ്കെടുത്തത്.
രക്ഷിതാക്കളും സഭാ പ്രവർത്തകരും പരിപാടിയുടെ വിജയകരമായ നടത്തിപ്പിനെ അഭിനന്ദിച്ചു. പാസ്റ്റർ ബിജു കോശി ജോൺ, ബ്ര. സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ.

Comments are closed.