കൊച്ചി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ശുശ്രൂഷകനും, പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പാർട്ട് റ്റയിം അധ്യാപകനും, അസംബ്ലിസ് ഓഫ് ഗോഡ് ദൂതൻ മാസികയുടെ മുൻ ചീഫ് എഡിറ്ററും, കൊച്ചി കാക്കനാട് ലിവിങ് വാട്ടേഴ്‌സ് ചർച്ച് സീനിയർ സഭാ ശുശ്രൂഷകനും, മാവേലിക്കര ഓലകെട്ടി സ്വദേശി നെല്ലിത്തറയിൽ, ഇല്ലികുളത്തേത്ത് കുടുംബാംഗമായ പാസ്റ്റർ നിറ്റ്സൺ കെ വർഗീസിന് ദൈവ ശാസ്ത്രത്തിൽ പ്രശസ്തമായ സെറാംബൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.
പാസ്റ്റർ കുര്യൻ വർഗീസിന്റെയും ശ്രീമതി തങ്കമ്മ വർഗീസിന്റെയും മകനാണ് പാസ്റ്റർ നിറ്റ്സൺ. “Towards a Political Theology of Life : Farmer’s Plight as a Case” എന്നതായിരുന്നു പാസ്റ്റർ നിറ്റ്സൺ കെ വർഗീസിന്റെ ഗവേഷണ വിഷയം.
ഭാര്യ : കർത്തൃദാസി സിസ്റ്റർ മിഷി നിറ്റ്സൺ. മക്കൾ : ഡാൻ, ആഗ്നസ്, അനെറ്റ്, എബെൻ.

Comments are closed.