Ultimate magazine theme for WordPress.

ഇന്തോനേഷ്യയിൽ സഭാ മന്ദിരം ഉപയോഗിക്കുന്നത് തടയാൻ പള്ളിക്ക് അധികൃതരുടെ നിർദ്ദേശം

 

ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിൽ പ്രാദേശിക മുസ്‌ലിം നിവാസികളുടെ എതിർപ്പിനെത്തുടർന്ന് ക്രിസ്ത്യൻ സഭയുടെ മന്ദിരത്തിലെ ആരാധനാനുമതി അധികൃതർ തടഞ്ഞു. പരമ്പരാഗത പ്രാർത്ഥനാ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന ഈസ്റ്റ് ജാവ ക്രിസ്ത്യൻ ചർച്ചിലെ (GKJW) പ്രാർത്ഥനകൾ സാമൂഹിക സംഘർഷത്തിന് വഴിവെക്കുമെന്ന് ആരോപിച്ചാണ് നടപടി.

സംഭവത്തിൽ ക്രൈസ്തവ സമൂഹവും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രശ്നപരിഹാരത്തിനായി ഇവർ ശ്രമങ്ങൾ തുടരുകയാണ്.

Sharjah city AG

Comments are closed.