Ultimate magazine theme for WordPress.

അൾജീരിയയിൽ കടുത്ത വിവേചനവും പീഡനവും: ക്രൈസ്തവർ ഒളിവിൽ

അൾജീരിയ : അൾജീരിയയിൽ ഭരണകൂടം ഇവാഞ്ചലിക്കൽ പള്ളികൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ക്രൈസ്തവർ കടുത്ത വേട്ടയാടലുകൾ നേരിടുന്നതായി റിപ്പോർട്ട്. 2017 മുതൽ ആരംഭിച്ച അടിച്ചമർത്തലുകൾ മൂലം ആരാധനാലയങ്ങൾ നഷ്ടപ്പെട്ട വിശ്വാസികൾ നിലവിൽ വീടുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും രഹസ്യമായാണ് കൂട്ടായ്മകൾ കൂടുന്നത്.

99 ശതമാനവും മുസ്‌ലിം ജനവിഭാഗമുള്ള രാജ്യത്ത് 2012-ലെ വിദേശ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം പള്ളികൾക്കെതിരെ നടപടി സ്വീകരിച്ചത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ‘ഇ.പി.എ’ അംഗീകൃത 47 പള്ളികളിൽ 46 എണ്ണവും സുരക്ഷാ സേന പൂട്ടിമുദ്രവെച്ചു.

മതസ്വാതന്ത്ര്യം ആസ്വദിക്കുന്നതിൽ നിന്നും ക്രൈസ്തവരെ തടയുന്നതിനായി വിചിത്രമായ നിയമങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ബൈബിളുകളും മറ്റ് ആത്മീയ പുസ്തകങ്ങളും ഇറക്കുമതി ചെയ്യുന്നത് തടയുകയും, സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പങ്കുവെക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യുന്നുണ്ട്.

Sharjah city AG

Comments are closed.