യു.കെ : ലിവർപൂൾ ഐ .പി.സി ഷാലോം സഭയുടെ നേതൃത്വത്തിൽ ‘വേർഡ് ആൻഡ് വർഷിപ്പ്’ സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കും. ലിവർപൂളിലെ സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജിൽ നടക്കുന്ന യോഗങ്ങൾ ഐ .പി.സി യു.കെ ആൻഡ് അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. റീജിയൻ വൈസ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ വിൽസൺ ബേബി അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-നും, ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ ആരംഭിക്കും. അറിയപ്പെടുന്ന വചന പ്രഘോഷകൻ പാസ്റ്റർ ഷിബിൻ ജി. സാമുവൽ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകും. ഗായകൻ ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഐ .പി.സി ഷാലോം ക്വയറിനൊപ്പം ബ്രദർ രോഹൻ ജെ. മാത്യു, സിസ്റ്റർ റോസ് എ സാം തുടങ്ങിയവരും ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും.
ബ്രദർ ടോണി സക്കറിയ, ബ്രദർ ഡാൻ അശോക് എന്നിവരാണ് പ്രോഗ്രാം കോഓർഡിനേറ്റർമാർ. സുവിശേഷകൻ ജെറി എസ്. ജോയ്, സുവിശേഷകൻ ഫിന്നി ജേക്കബ്, ജെറിൻ ബിജി എബ്രഹാം എന്നിവർ നേതൃത്വം നൽകും.

Comments are closed.