Ultimate magazine theme for WordPress.

*ലണ്ടനിൽ ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ*

ലണ്ടൻ : ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ വാർഷിക കൺവെൻഷൻ 2026 സെപ്റ്റംബർ 4, 5 (വെള്ളി, ശനി) ദിവസങ്ങളിൽ നടത്തപ്പെടും. വൈകുന്നേരം 6:30 മുതൽ 9:00 വരെ ലണ്ടനിലെ നിസൂരി റോഡിലുള്ള ചർച്ചിൽ വച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ അനീഷ് തോമസ് എന്നിവർ ശുശ്രൂഷിക്കുകയും റവ. ഡോ. ജോയ് പുന്നൂസ് യോഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫിലാഡൽഫിയ ക്വയറിന്റെ നേതൃത്വത്തിലാണ് ആരാധന നടക്കുന്നത്.

കൺവെൻഷന്റെ ഭാഗമായി ഇംഗ്ലീഷ്-മലയാളം സംയുക്ത ഞായറാഴ്ച ശുശ്രൂഷ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10:30-ന് നടക്കും. ഈ ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക കൂട്ടായ്മയിലേക്ക് സഭാധികാരികൾ ഏവരെയും സ്വാഗതം ചെയ്യുന്നു.

Sharjah city AG

Comments are closed.