Ultimate magazine theme for WordPress.

കാൻസാസ് സെനറ്റ് തെരഞ്ഞെടുപ്പ്: വിശ്വാസികളുടെ പിന്തുണ തേടി പാസ്റ്റർ ആദം ഹാമിൽട്ടൺ

ടെക്സാസ് : അമേരിക്കൻ സെനറ്റിലേക്ക് മത്സരിക്കുന്ന പ്രമുഖ ക്രിസ്തീയ എഴുത്തുകാരൻ പാസ്റ്റർ ആദം ഹാമിൽട്ടൺ വിശ്വാസികളുടെയും കൺസർവേറ്റീവ് ക്രൈസ്തവരുടെ കൂട്ടായ്മകളുടെയും പിന്തുണ തേടുന്നു. ദൈവസ്നേഹവും പരസ്പര ബഹുമാനവും ഉയർത്തിപ്പിടിച്ചുകൊണ്ട് സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ചുനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

“നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്ന യേശുക്രിസ്തുവിന്റെ സുവിശേഷ സന്ദേശത്തിൽ ഊന്നിയാണ് താൻ വിശ്വാസികളെ സമീപിക്കുന്നത്. കർത്താവിന്റെ വചനവും മീഖാ പ്രവാചകന്റെ പുസ്തകത്തിലെ (മീഖാ 6:8) നീതിയും അനുകമ്പയും എളിമയും നിറഞ്ഞ ക്രിസ്തീയ മൂല്യങ്ങളും തന്നെയാണ് കൺസർവേറ്റീവ് വിശ്വാസികളും പിന്തുടരുന്നത്.

ഓറൽ റോബർട്ട്സ് സർവ്വകലാശാലയിൽ നിന്നും സൗത്തേൺ മെത്തഡിസ്റ്റ് സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ വലിയ യു.എം.സി സഭകളിലൊന്നായ റിസറക്ഷൻ ചർച്ചിന്റെ ലീഡ് പാസ്റ്ററാണ്. നിരവധി ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹം സഭകളെയും വിശ്വാസികളെയും ഐക്യപ്പെടുത്തി ദൈവീക സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്.

Sharjah city AG

Comments are closed.