ചൈന : ചൈനയിൽ അൻഹുയി പ്രവിശ്യയിലെ ഫുയാങ് ‘വിറ്റ്സീഡ് റീഫോംഡ് ചർച്ച്’ സഭയിലെ മൂന്ന് പാസ്റ്റർമാർക്ക് ഫുയാങ് സിറ്റി യിങ്ഷൗ ഡിസ്ട്രിക്റ്റ് കോടതി തടവുശിക്ഷ വിധിച്ചു. “അനധികൃതമായി ആളുകളെ സംഘടിപ്പിച്ചു” (Organizing Illegal Gatherings) എന്ന കുറ്റം ചുമത്തിയാണ് പാസ്റ്റർ ചാങ് ഷുൻ, എൽഡർ മാ താവോ, പാസ്റ്റർ ഷാങ് സെൻ എന്നിവരെ യഥാക്രമം 1 വർഷവും 4 മാസവും മുതൽ 1 വർഷവും 7 മാസവും വരെ തടവിന് ശിക്ഷിച്ചത്.
2025 ജൂണിലും ജൂലൈയിലുമായി അറസ്റ്റിലായ ഇവർ ഒരു വർഷത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് വിധി വന്നത്. മുൻപ് അനുഭവിച്ച തടവുകാലം ശിക്ഷയിൽ കുറയ്ക്കുന്നതിനാൽ എൽഡർ മാ താവോ ഒക്ടോബറിലും, പാസ്റ്റർ ചാങ് ഷുൻ നവംബറിലും, പാസ്റ്റർ ഷാങ് സെൻ അടുത്ത വർഷം ജനുവരിയിലും ജയിൽ മോചിതരാകും. എന്നാൽ “വിശ്വാസം കുറ്റകരമല്ല” എന്ന് വ്യക്തമാക്കിയ കുടുംബാംഗങ്ങൾ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Comments are closed.